കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ശ്രീനു എസ്
തിങ്കള്‍, 16 നവം‌ബര്‍ 2020 (13:40 IST)
കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച ഡോക്ടറെ കാണിക്കാനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജ് കൊവിഡ് സെന്ററിലുള്ള യുവതിയാണ് പരാതി നല്‍കിയത്.
 
ആശുപത്രി ജീവനക്കാരന്‍ ഫോണ്‍ ചെയ്ത് ശല്യം ചെയ്തിരുന്നുവെന്നും പിന്നീട് ഡോക്ടറെ കാണാനെന്നുപറഞ്ഞ് ആളില്ലാത്ത സ്ഥലത്തുകൊണ്ടുപോകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ആശുപത്രി അധികൃതരോട് ഇക്കാര്യം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും യുവതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article