അമേരിക്കയില്‍ കൊവിഡിനെ പിടിച്ചു കെട്ടാന്‍ നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍

ശ്രീനു എസ്

ചൊവ്വ, 10 നവം‌ബര്‍ 2020 (16:10 IST)
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡിനെ തുരത്താന്‍ അമേരിക്കയില്‍ ദൗത്യ സംഘത്തെ നിയോഗിച്ച് ജോ ബൈഡന്‍. ഇതിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജനായ വിവേക് കൃഷ്ണമൂര്‍ത്തിയാണ്. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോഴാണ് വ്യക്തമായ രൂപരേഖ ബൈഡന്‍ ഇവര്‍ക്കു നല്‍കുന്നത്. 
 
എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് ബൈഡന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടാതെ ചികിത്സയും പിപിഇ കിറ്റുകളുടെ പ്രശ്നവും പരിഹരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍