ഉച്ചവരെ എണ്ണിയത് 20 ശതമാനം മാത്രം വോട്ടുകൾ, ബിഹാർ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ചൊവ്വ, 10 നവം‌ബര്‍ 2020 (14:29 IST)
നിലവിലെ ലീഡ് നിലയനുസരിച്ച് പാർട്ടി പ്രവർത്തകർ ആഹ്‌ളാദ പ്രകടനങ്ങൾ നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് മാനദണ്ഡപ്രകാരം വോട്ടെണ്ണൽ നടക്കുന്നതിനാൽ ഫലപ്രഖ്യാപനം നടത്താൻ രാത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
വ്യക്തമാക്കി.
 
ആകെ 4.10 കോടി വോട്ടുകളാണ് ബിഹാറിൽ വോട്ട് ചെയ്‌തത്. ഉച്ചയോടെ ഇതിൽ ഒരു കോടി വോട്ടുകൾ മാത്രമെ എണ്ണിയിട്ടുള്ളു. നിലവിലെ ലീഡ് നിലപ്രകാരം ഭരണകക്ഷിയായ എൻഡിഎക്കാണ് ഭൂരിപക്ഷം. എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും തൊട്ടുപിന്നിലായി മഹാസഖ്യമുണ്ട്. എന്നാൽ ഗ്രാമീണ മേഖലയിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നിന്നും ഫലം വരാനിരിക്കുന്നതേയുള്ളുവെന്നും അപ്പോൾ ഫലം മാറിമറിയുമെന്നുമാണ് ആർജെ‌ഡി നേതാക്കൾ പറയുന്നത്.
 
പട്‌നയിലെ ബിജെപി ആസ്ഥാനത്തും ജെഡിയു ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെങ്കിലും പിന്നീട് ഇത് നിർത്തിവെച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍