വാക്‌സിൻ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചു, എല്ലാം തന്നെ തോൽപ്പിക്കാൻ: ഡൊണാൾഡ് ട്രംപ്

ചൊവ്വ, 10 നവം‌ബര്‍ 2020 (12:49 IST)
ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനവും വിജയകരമാണെന്ന പ്രഖ്യാപനം തന്റെ വിജയം തടയുന്നതിനായി വൈകിപ്പിച്ചെന്ന് ഡൊണാൾഡ് ട്രംപ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഫൈസറും തമ്മിൽ ഒത്തുക്കളി നടന്നുവെന്നും ട്രംപ് പറഞ്ഞു.
 
ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു 'വാക്‌സിന്‍ വിജയം'ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് പറയുന്നു. അതിനാൽ തന്നെ തിരഞ്ഞെടുപ്പിന് മുൻപ് വരേണ്ടിയിരുന്ന പ്രഖ്യാപനം തിരഞെടുപ്പ് കഴിഞ്ഞ് അഞ്ച് നാൾ വരെ വൈകിപ്പിച്ചു. ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കൻ മരുന്നുകമ്പനിയായ ഫൈസറിന്റെ വാക്‌സിൻ 90 ശതമാനം പേരിലും ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചത്.
 
വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നല്‍കി ഏഴുദിവസത്തിനുള്ളിലും ആദ്യ ഡോസിനുശേഷം 28 ദിവസത്തിനുള്ളിലും രോഗികളില്‍ സുരക്ഷ ഉറപ്പാക്കാനായെന്നും ഫൈസർ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍