കൊവിഡിന് ശമനമില്ല: ആകെ മരണം 13ലക്ഷം കടന്നു

ശ്രീനു എസ്

തിങ്കള്‍, 9 നവം‌ബര്‍ 2020 (19:22 IST)
ലോകത്ത് കൊവിഡ് മരണം 13ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സ്ഥിരീകരിച്ചുള്ളത്. ഏകദേശം രണ്ടരലക്ഷം പേരാണ് അമേരിക്കയില്‍ മാത്രം കൊവിഡ് മൂലം മരണമടഞ്ഞത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളതും അമേരിക്കയിലാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് ഇന്ത്യയിലാണ്. 
 
79ലക്ഷത്തിലാധികം പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,25ലക്ഷത്തോളം പേര്‍ കൊവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍