'ചുരുങ്ങിയത് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്'; അഫ്ഗാന്‍ ഭൂകമ്പം ഭീകരം, മരണസംഖ്യ ഉയരുന്നു

Webdunia
ബുധന്‍, 22 ജൂണ്‍ 2022 (15:43 IST)
അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍. ഏകദേശം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. 920 പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 600-ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. ഭൂചലന ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റിക്ടെര്‍ സ്‌കെയിലില്‍ 6.1 ആണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article