കൊവിഡ് കാലത്ത് ഏർപ്പെടുത്തേണ്ടി വന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സ്കൂളുകൾ അടച്ചതും കുട്ടികളുടെ മാനസികനിലയെ ബാധിച്ചതായി ലോകാരോഗ്യസംഘടന. വിഷാദരോഗം, അമിത ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങൾ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലേക്കാൾ കാണപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നിൽ സ്കൂളുകൾ അടച്ചതും സാമൂഹിക ഇടപെടലുകൾ കുറഞ്ഞതുമാകാം എന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.