ഭീതി വിതച്ച് കൊറോണ; സ്ഥിതി അതീവ ഗൗരവമെന്ന് വിലയിരുത്തൽ; രണ്ട് മരണം; ജാഗ്രത

റെയ്‌നാ തോമസ്
ശനി, 18 ജനുവരി 2020 (08:13 IST)
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. വുഹാൻ നഗരവാസിയായ 69 കാരനാണ് മരിച്ചത്. ഇതോടെ വൈറസ് ബാധയെതുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഏതാണ്ട് 41 പേർക്ക് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
 
കഴിഞ്ഞ ഡിസംബർ 31 നാണ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് മധ്യ ചൈനീസ് നഗരമായ വുഹാനിൽ നിന്നുള്ള 69 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെയാണ് ഇയാൾ മരണത്തിന് കീഴടങ്ങിയത്.
 
കൊറോണ ബാധയെ തുടർന്ന് ഇത് രണ്ടാമത്തെ മരണമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 41 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 5 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം 12 പേർ രോഗത്തെ അതിജീവിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article