ശിരോചര്‍മത്തിലെ എണ്ണമയം കൂടുന്നതു കൊണ്ടുണ്ടാകുന്നതാണ് എണ്ണമയമുള്ള താരന്‍. ശിരോചര്‍മത്തിലെ എണ്ണഗ്രന്ഥികള്‍ കൂടുതലായി എണ്ണ ഉല്‍പാദിപ്പിക്കുന്നു. അത് പിറ്റിറോസ്‌പോറം എന്ന പൂപ്പലുകള്‍ വളരാന്‍ സഹായിക്കുന്നു. സോപ്പുകള്‍, ഷാംപൂകള്‍ എന്നിവയുടെ അമിതമായ ഉപയോഗം മൂലം ശിരോചര്‍മം വരണ്ടും താരനുണ്ടാകാം.