റഷ്യൻ ആക്രമണത്തിൽ 64 യുക്രെയ്‌ൻ പൗരന്മാർ മരിച്ചതായി യുഎൻ: മരണസംഖ്യ ഇനിയും ഉയർന്നേക്കാം

Webdunia
ഞായര്‍, 27 ഫെബ്രുവരി 2022 (08:43 IST)
റഷ്യ നടത്തുന്ന ആക്രമണ‌ങ്ങളിൽ 64 യുക്രെയ്‌ൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്നും 240 പേർക്ക് പരിക്കേറ്റെന്നും സ്ഥിരീകരിച്ച് യുക്രെയ്‌ൻ.വ്യാഴാഴ്ച യുക്രൈനിലെ പ്രാദേശിക സമയം രാവിലെ 5.30നാണ് റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയത്. 
 
പല സ്ഥലങ്ങളിലും സിവിലിയന്‍സിന് നേരെ നടന്ന ആക്രമണങ്ങളുടെ കണക്ക് ഇനിയും ലഭ്യമാകേണ്ടതുണ്ടെന്നും അതിനാൽ തന്നെ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണ‌വും ഇനിയും ഉയരാമെന്നും യുഎൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article