ചൈനയിൽ കരോക്കെ ബാറിൽ തീപിടുത്തം; 18 പേർ മരണപ്പെട്ടു

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (18:12 IST)
ചൈനയിൽ കരോക്കെ ബാറിൽ വൻ തീപിടുത്തം. അപകടത്തിൽ 18 പേർ മരണപ്പെട്ടു. തെക്കൻ ചൈനയിൽ യിംഗ്ഡെ നഗരത്തിലാണ് അപകടം ഉണ്ടായത് അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.  
 
മൂന്നുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് ഇതിനാൽ ആളുകൾ പെട്ടന്ന് പുറത്തെത്താനാകാത്തത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. അപകടം നടന്ന സമയത്ത് എമർജൻസി എക്സിറ്റിനു മുന്നിൽ ബൈക്ക് നിർത്തിയിട്ടതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article