ഹോണ്ടുറാസ് ജയിലില്‍ തീ പിടിത്തം: 272 മരണം

Webdunia
ബുധന്‍, 15 ഫെബ്രുവരി 2012 (20:59 IST)
മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ ജയിലില്‍ വന്‍ തീപിടിത്തം. 272 പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. മധ്യ ഹോണ്ടുറാസിലെ കൊമയാഗുവ ജയിലില്‍ ആണ് തീ പിടിത്തം ഉണ്ടായത്.

തടവുകാര്‍ തമ്മിലുള്ള സംഘട്ടനമോ ഷോട്ട് സര്‍ക്യൂട്ടോ ആയിരിക്കാം തീപിടിത്തത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തീ പടരുന്നതറിഞ്ഞിട്ടും തടവുപുള്ളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. എന്നാല്‍ ജയിലിന്‍റെ മേല്‍ക്കൂര തകര്‍ത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതാ‍യും അറിയുന്നു.

അതേസമയം, തീ പിടിത്തത്തിനിടെ തടവുപുള്ളികള്‍ ജയിലില്‍ നിന്ന് കൂട്ടത്തോടെ രക്ഷപ്പെട്ട് കടന്നതായായും വാര്‍ത്തകളുണ്ട്.