പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനിയും പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും തമ്മിലുള്ള പ്രണയകഥയ്ക്ക് പിന്നില്‍ ചാരസംഘടനയായ ഐഎസ്‌ഐയാണെന്ന ബ്രിട്ടീഷ് പത്രത്തിന്റെ റിപ്പോര്‍ട്ട് പാക് സൈന്യം തള്ളി. ബ്രിട്ടീഷ് പത്രത്തിന്റെ കണ്ടെത്തല്‍ അത്യന്തം പരിഹാസ്യവും അടിസ്ഥാനരഹിതവുമാണെന്ന് സൈനികകേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഹിനാ റബ്ബാനിയെയും ബിലാവലിനെയും കരിതേച്ചുകാണിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഐഎസ്‌ഐ പ്രണയകഥ പ്രചരിപ്പിച്ചതെന്ന വാര്‍ത്ത അസംബന്ധമാണെന്ന് ഐ എസ് ഐ വക്താവ് അറിയിച്ചു. ദ ടെലിഗ്രാഫാണ് ഇത്തരമൊരു വാര്‍ത്ത തങ്ങളുടെ ടാബ്ലോയിഡ് പത്രമായ ബ്ലിറ്റ്സിലൂടെ പുറത്തുവിട്ടത്.
വിദേശകാര്യമന്ത്രിയും ഐഎസ്‌ഐയും തമ്മിലുള്ള ബന്ധത്തിനു യാതൊരു ഉലച്ചിലുമില്ലെന്നും പത്രത്തിന്റെ വെറും സങ്കല്‍പങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടായി പുറത്തുവന്നതെന്നും പാക് സൈന്യം വ്യക്തമാക്കി. ഇത്തരം കെട്ടുകഥകള്‍ എഴുതിവിടുന്നതിനു മുമ്പ് പത്രധര്‍മത്തേക്കുറിച്ചും വാര്‍ത്തയുടെ വിശ്വാസ്യതയും ആലോചിക്കണമെന്ന് പാക് സൈനിക വക്താവ് പറഞ്ഞു.