സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി സന്ദര്‍ശകര്‍ക്കായി വ്യാഴാഴ്ച തുറക്കും

Webdunia
ബുധന്‍, 3 ജൂലൈ 2013 (17:14 IST)
PRO
PRO
സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി സന്ദര്‍ശകര്‍ക്കായി വ്യാഴാഴ്ച തുറക്കും. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി അടച്ചിട്ടിരിക്കുകയായിരുന്നു. ഫ്രഞ്ചുകാര്‍ അമേരിക്കയ്ക്ക് നല്‍കിയ സമ്മാനമാണ് 93 മീറ്റര്‍ ഉയരമുള്ള ‘സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി’യെന്ന സ്വാതന്ത്ര്യ പ്രതിമ.

ഒരുവര്‍ഷം ഏതാണ്ട് 40 ലക്ഷത്തിനടുത്തുള്ള സന്ദര്‍ശകരാണ് പ്രതിമ കാണാനെത്തുന്നതെന്നാണ് കണക്ക്. കനത്ത നാശം വിതച്ച സാന്‍ഡി കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അടച്ചിട്ടത്. കൊടുങ്കാറ്റില്‍ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

കേടുപാടുകള്‍ പരിഹരിച്ചിട്ടായിരിക്കും വ്യാഴാഴ്ച സന്ദര്‍ശകര്‍ക്കായി സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി തുറന്ന് കൊടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സാന്‍ഡി കൊടുങ്കാറ്റ് അമേരിക്കയില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. കൊടുങ്കാറ്റില്‍ പ്രതിമക്ക് കാര്യമായ കേടുപാടുണ്ടായില്ലെങ്കിലും സമീപ പ്രദേശങ്ങളെല്ലാം നാമാവശേഷമായിരുന്നു.