സൗദി അറേബ്യയില്‍ വാരാന്ത്യ അവധി വെള്ളി, ശനി ദിവസങ്ങളിലേക്ക് മാറ്റി സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. സൗദി അറേബൃയില്‍ വാരാന്ത്യ അവധി മുമ്പ് വ്യാഴം, വെള്ളി ദിനങ്ങളായിരുന്നു.
വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇങ്ങനെ അവധി ദിനങ്ങള്‍ മാറ്റിയത്.സൗദി അറേബൃയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും മററു രാജ്യങ്ങളില്‍ ശനി ഞായര്‍ ദിവസങ്ങളിലും അവധിയായതിനാല്‍ ഫലത്തില്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്യുന്നത്.
ഈ അവധി സമയത്തിന്റെ വ്യത്യാസം അസൌകര്യങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് അവധി ദിവസങ്ങള്‍ വ്യത്യാസം വരുത്തിയത്.