കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് നെത്സണ്‍ മണ്ടേലയുമായി ചര്‍ച്ച നടത്തി. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമരത്തിന് മണ്ടേലയ്ക്ക് പ്രചോദനമായ മഹാത്മഗാന്ധിയെ കുറിച്ചുള്ള പുസ്തകം സോണിയ അദ്ദേഹത്തിന് സമ്മാനിച്ചു.
മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് സോണിയ ദക്ഷിണാഫ്രിക്കയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി ആനന്ദ് ശര്‍മ്മയും സോണിയയോടൊപ്പം ഉണ്ട്.
മണ്ടേലയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയ കേപ് ടൌണിലേക്ക് പോയി. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് താബോ എംബെകിയുമായും ഡെപ്യൂട്ടി പ്രസിഡന്‍റ് ഫുംസിലെ മ്ലാംബോ-നെഗുകയുമായും സോണിയ ചര്‍ച്ച നടത്തും.
ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്‍റിനെ സോണിയ അഭിസംബോധന ചെയ്യും. വ്യാഴാഴ്ച വൈകിട്ട് സോണിയ ന്യൂഡല്‍ഹിയിലേക്ക് മടങ്ങും.