സുഡാന്‍: യു എസ് നയതന്ത്രജ്ഞന്‍ കൊല്ലപ്പെട്ടു

Webdunia
സുഡാന്‍ തലസ്ഥാനമായ ഖാര്‍തുമില്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ വെടിയേറ്റ് മരിച്ചു. കാറില്‍ സഞ്ചരിക്കവെ അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു.

അന്താരാഷ്ട്ര വികസനത്തിന് വേണ്ടിയുള്ള അമേരിക്കന്‍ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ ഗ്രാന്‍‌വില്ലെ ആണ് കൊല്ലപ്പെട്ടത്. 2005ല്‍ സുഡാന്‍റെ വടക്കും തെക്കും ഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ രൂപം നല്‍കിയ കരാര്‍ നടപ്പാക്കാനാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്ന് അറിയുന്നു.

എന്നാല്‍ ഇത് ഭീകരാക്രമണമല്ലെന്ന് സുഡാന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, ഭീകരാ‍ക്രമണമല്ല നടന്നതെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് അമേരിക്കന്‍ എംബസി പറഞ്ഞു. നയതത്രഞനോടൊപ്പം അദ്ദേഹത്തിന്‍റെ സുഡാന്‍‌കാരനായ ഡ്രൈവറും കൊല്ലപ്പെട്ടു.

സുഡാനില്‍ വിദേശികള്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവുളളതല്ല. 1973ല്‍ ലാണ് ഇതിന് മുന്‍പ് ഒരു അമേരിക്കന്‍ നയതന്ത്രജ്ഞന്‍ കൊല്ലപ്പെട്ടത്.