സിറിയ രാസായുധം പ്രയോഗിച്ചു: ഒബാമ

Webdunia
വെള്ളി, 17 മെയ് 2013 (16:46 IST)
PRO
PRO
വിമത പോരാളികള്‍ക്കെതിരെ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സിറിയ ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ട്.

സിറിയയുടെ നടപടി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതാണെങ്കിലും ഒത്തുതീര്‍പ്പിന് നയപരവും സൈനികപരമായ എല്ലാ സഹായങ്ങളും അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നു ഒബാമ അറിയിച്ചു.

പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ സിറിയ നടത്തുന്ന ശ്രമങ്ങളെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. ഐക്യരാഷ്ട്ര സഭയില്‍ സിറിയക്കേതിരെയിള്ള പ്രമേയം 167 വോട്ടുകള്‍ നേടി പാസായി.

സിറിയയ്ക്കെതിരെയുള്ള പ്രമേയത്തില്‍ നിന്നു ഇന്ത്യ വിട്ടു നിന്നു. സിറിയയിലെ നിയമാനുസൃത ഭരണകര്‍ത്താക്കള്‍ ആരെന്ന് തീരുമാനിക്കേണ്ടത് സിറിയന്‍ ജനതയാണെന്നും സിറിയയില്‍ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്യുന്ന രീതി അപകടകരമായ കീഴ്വഴക്കമാകുമെന്നും ഇന്ത്യന്‍ പ്രതിനിധി അശോക് കുമാര്‍ പറഞ്ഞിരുന്നു.