ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി ഖത്തറിന്റെ പുതിയ ഭരണാധികാരിയായി. പിതാവ് ഷെയ്ഖ് ഹമദ് അല്‍ താനിയാണ് അധികാരം മകന് കൈമാറിയത്.
ഗള്‍ഫ് മേഖലയില്‍ അതിവേഗം വികസനത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ഭരണം ഇനി യുവരാജകുമാരന്‍ ഏറ്റെടുക്കും. 61 വയസുള്ള ഷെയ്ഖ് ഹമദ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് മകന് അധികാരം കൈമാറിയത്. അയല്‍ രാജ്യങ്ങളായ ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രശ്നങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന രാജ്യമാണ് ഖത്തര്‍.
ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു ഭരണാധികാരി മകന് അധികാരം കൈമാറുന്നത്. സ്ഥാനാരോഹണത്തോടെ ഷെയ്ഖ് തമീം ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി.