ശ്രീലങ്കയില്‍ മത തീവ്രവാദവും വംശീയ അധിക്ഷേപവും അനുവദിക്കില്ലെന്ന് പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെ. ബുദ്ധമത വിശ്വാസികളായ രാജ്യത്തെ ഭൂരിപക്ഷ വിഭാഗം മറ്റു വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും രജപക്‌സെ ആവശ്യപ്പെട്ടു. ബുദ്ധിസ്റ്റ് നാഷണലിസ്റ്റ് ഗ്രൂപ്പായ ബോഡു ബാല സേന സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രജപക്‌സെ.
ശ്രീലങ്ക ജനാധിപത്യ രാജ്യമാണ്. ഭൂരിപക്ഷത്തിനുള്ളപ്പോലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് രാജ്യത്തുള്ളത്. തങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുന്നതോടൊപ്പം ഭൂരിപക്ഷ വിഭാഗം മറ്റു വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ശ്രമിക്കണം. രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും മതസൗഹാര്‍ദം വളര്‍ത്താനുള്ള ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുക്കണം രജപക്‌സെ പറഞ്ഞു. ലങ്കയിലെ മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ പ്രതികരണം.