വൈറ്റ് ഹൌസില്‍ പുകപടലം; ഒബാമ സുരക്ഷിതന്‍

Webdunia
ശനി, 11 മെയ് 2013 (19:58 IST)
PRO
PRO
പുകപടലങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിന്റെ പടിഞ്ഞാറേ ഭാഗത്തു നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്‌. ഒരു ഇലക്‌ട്രീക്കല്‍ ക്ലോസെറ്റില്‍നിന്നു പുക ഉയര്‍ന്നതാണ്‌ ആശങ്കയ്‌ക്ക് കാരണമായത്‌.

പ്രസിഡന്റ്‌ ബറാക്‌ ഒബാമ സുരക്ഷിതനാണെന്ന്‌ വാര്‍ത്ത പുറത്തുവിട്ട സിഎന്‍എന്‍, ഫോക്‌സ് ന്യൂസ്‌ എന്നിവര്‍ വ്യക്‌തമാക്കി. ഒബാമയുടെ ഓവല്‍ ഓഫീസ്‌ ഉള്‍പ്പെടെ അമേരിക്കന്‍ ഭരണതലത്തിലെ പല ഉയര്‍ന്ന ഓഫീസുകളും ഇവിടെയാണ്‌ സ്‌ഥിതി ചെയ്യുന്നത്‌. ഫയര്‍ ട്രക്കുകള്‍ സംഭവ സ്‌ഥലത്തേക്ക്‌ പാഞ്ഞെത്തി.

ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം. ട്രാന്‍സ്‌ഫോമറിന്‌ ചൂട്‌ കൂടിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമായിരുന്നു ഇതെന്നാണ്‌ റിപ്പോര്‍ട്ട്‌.