വിവാഹദിനത്തില്‍ പൊലീസുകാരനെ കൊള്ളയടിച്ചു!

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2012 (13:28 IST)
PRO
PRO
പൊലീസുകാരനായ വരനെ വിവാഹദിവസം തോക്കില്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

വിവാഹം കഴിഞ്ഞ് പൊലീസുകാരന്‍ നവവധുവിനേയും കൂട്ടി വീട്ടിലേക്ക് മടങ്ങവേയാണ് അക്രമികള്‍ ചാടിവീണത്.

ഇവര്‍ സഞ്ചരിച്ച വാഹനം അക്രമികള്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് തോക്ക് ചൂണ്ടി പണവും ആഭരണങ്ങളും കവര്‍ന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അതിഥികളും കൊള്ളയടിക്കപ്പെട്ടു.

English Summary: A policeman who was returning home with his wife after their marriage was robbed at gunpoint in Pakistan’s Punjab province, a media report said Monday.