വിചാരണയ്ക്കിടെ ജഡ്ജി ഉറങ്ങിപ്പോയി, രണ്ട് തവണ!

Webdunia
ശനി, 7 ജനുവരി 2012 (18:57 IST)
കോടതിയില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ ജഡ്ജി ഉറങ്ങിപ്പോയി. പ്രതിയുടെ വിചാരണ നടക്കുന്നതിനിടെ രണ്ട് തവണയാണ് ജഡ്ജി ഉറങ്ങിയത്.

കണക്കില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ചാണ് സ്റ്റോക്‍ഹോമിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഇയാളെ വിചാരണ ചെയ്യുന്നതിനിടെയാണ് ജഡ്ജി ഉറങ്ങിയത്. കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് കാണിച്ച് ഇയാളെ വെറുതെ വിടുകയും ചെയ്തു.

ജഡ്ജി ഉറങ്ങിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് കാണിച്ച് പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ജഡ്ജി ക്ഷീണം കൊണ്ട് ഉറങ്ങിയതാണോ അതോ മനപൂര്‍വ്വം അങ്ങനെ ചെയ്തതാണോ എന്നറിയില്ലെന്നാണ് ഇയാള്‍ പറയുന്നത്.