ലാദന്റെ മരുമകന്‍ ഒടുവില്‍ അറസ്റ്റിലായി

Webdunia
ശനി, 2 ഫെബ്രുവരി 2013 (10:58 IST)
PRO
PRO
കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ തലവന്‍ ഒസാമാ ബിന്‍ ലാദന്റെ മരുമകന്‍ ടര്‍ക്കിയില്‍ അറസ്റ്റില്‍. സുലൈമാന്‍ എം എന്നയാളാണ് ടര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ അറസ്റ്റിലായത്. ടര്‍ക്കി നാഷണല്‍ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന് അമേരിക്ക നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്.

അങ്കാറയിലെ കാങ്ക്യ ജില്ലയിലെ ഒരു ഹോട്ടലില്‍ നിന്നാണ് സുലൈമാന്‍ അറസ്റ്റിലായത്. 2001സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം സുലൈമാന്‍ ഇറാനിലെ ഒരു ക്യാമ്പില്‍ ഒളിവില്‍ കഴിയുകയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഭീകരപ്രവര്‍ത്തനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് സുലൈമാനെതിരെ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വ്യാജ സൌദി പാസ്പോര്‍ട്ട് ഉപയോഗിച്ചാല്‍ ഇയാള്‍ ടര്‍ക്കിയിലേക്ക് കടന്നത് എന്നാണ് വിവരം.