ലാദന്റെ മക്കള്‍ ജനിച്ചത് പാകിസ്ഥാനില്‍

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2012 (17:08 IST)
PRO
PRO
അല്‍ ഖ്വയിദ തലവനായിരുന്ന ഒസാ‍മ ബിന്‍ ലാദന്റെ മക്കള്‍ ജനിച്ചത് പാകിസ്ഥാനിലാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാദന്റെ പാകിസ്ഥാന്‍ വാസം സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ പാക് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

കുട്ടികള്‍ പാകിസ്ഥാനിലാണ് ജനിച്ചതെങ്കിലും രാജ്യത്തെ ഒരു ആശുപത്രിയിലും ഇത് സംബന്ധിച്ച രേഖകള്‍ ഇല്ല. വ്യാജ പേരുകളിലും വ്യാജ വിലാസത്തിലുമാണ് കുട്ടികളുടെ ജനനം റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

അഫ്ഗാന്‍ വഴിയാണ് ലാദനും കുടുബവും പാകിസ്ഥാനില്‍ പ്രവേശിച്ചത്. പാകിസ്ഥാനില്‍ ലാദന്റെ സഹായികളായി പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

യു എസ് സൈന്യം ലാദന്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ലാദന്റെ കുടുംബാംഗങ്ങളെ പാകിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.

English Summary: Investigative agencies that submitted reports in the court of senior civil Judge Farrukh Arjumand regarding former al-Qaida leader Osama bin Laden's existence in Pakistan, has said his children were born in that South Asian country.