ലാദന്റെ കുടുംബത്തെ സൌദിയിലേക്ക് നാടുകടത്തി

Webdunia
വെള്ളി, 27 ഏപ്രില്‍ 2012 (10:31 IST)
PRO
PRO
ഒസാമ ബിന്‍ ലാദന്റെ ഭാര്യമാരെയും മക്കളെയും പാകിസ്ഥാന്‍ നാടുകടത്തി. ലാദന്റെ മൂന്നു വിധവകളേയും മക്കളെയും സൌദി അറേബ്യയിലേക്കാണ് നാടുകടത്തിയത്.

മൂന്ന് വിധവകള്‍ക്കും കൂടി 11 മക്കളുണ്ട്. കനത്ത സുരക്ഷാ വലയത്തില്‍ മിനി ബസിലാണ് ഇവരെ വിമാനത്താവളത്തില്‍ എത്തിച്ചത്. രണ്ട് ഭാര്യമാര്‍ സൌദി അറേബ്യക്കാരും ഒരാള്‍ യെമന്‍കാരിയുമാണ്. മൂ‍ന്നാം ഭാര്യയായ യമന്‍‌കാരിയേയും മക്കളേയും സൌദിയില്‍ നിന്ന് യമനിലേക്ക് അയക്കാനാണ് സാധ്യത.

പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ വധിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി ഒരാഴ്ച മാത്രമേയുള്ളൂ. ലാദന്റെ കൊലയ്ക്ക് പിന്നാലെ നടത്തിയ റെയ്ഡിലാണ് കുടുംബാംഗങ്ങളെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. അനധികൃതമായി രാജ്യത്ത് തങ്ങിയതിന് പാക് കോടതി ഇവര്‍ക്ക് ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.