റിഹാനയ്ക്ക് ലെസ്ബിയന്‍ ബന്ധമുണ്ടായിരുന്നു!

Webdunia
തിങ്കള്‍, 31 ജനുവരി 2011 (12:40 IST)
PRO
പ്രശസ്ത പോപ് താരം റിഹാനയ്ക്ക് ഒരു ലെസ്ബിയന്‍ ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഹോളിവുഡ് മോഡലായ താജ ബര്‍ട്ടന്‍ ഉടന്‍ പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

ബര്‍ട്ടന്റെ ‘ലോ ഡൌണ്‍ ഡേര്‍ട്ടി ഷെയിം’ എന്ന പുസ്തകമാണ് റിഹാനയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തുന്നത്. ബാര്‍ബഡോസില്‍ നിന്നുള്ള ഒരു ഗായികയായിരുന്നു റിഹാനയുടെ പങ്കാളിയായിരുന്നത്. ഒരു വര്‍ഷത്തോളം ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു എന്നും പുസ്തകത്തില്‍ പറയുന്നു.

എന്നാല്‍, പുസ്തകം ഇതുവരെ പുറത്തുവന്നിട്ടില്ല. പുസ്തകത്തിന്റെ ചിലഭാഗങ്ങള്‍ ഇന്റനെറ്റിലൂടെ ചോര്‍ന്നതാണ് റിഹാനയെ കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കാനിടയായത്.

റിഹാനയുമായുള്ള ബന്ധത്തെ കുറിച്ച് അവരുടെ പങ്കാളി വിവരിക്കുന്നുണ്ട് എങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകളെ ഇഷ്ടപ്പെടുന്നു എങ്കിലും റിഹാന പൂര്‍ണമായും ലെസ്ബിയനാണെന്ന് പറയാന്‍ സാധിക്കില്ല എന്നാണ് മുന്‍ പങ്കാളി അഭിപ്രായപ്പെടുന്നത്.