ഒസാമ ബിന്‍ ലാദനെ വധിച്ചതിന് പ്രതികാരം ചെയ്യാന്‍ അല്‍ ഖ്വയിദ കോപ്പുകൂട്ടുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഇറാന്റെ സഹായത്തോടെയാണ് അല്‍ ഖ്വയിദ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അല്‍ ഖ്വയിദ ഭീകരര്‍ക്ക് സ്വൈര വിഹാരം നടത്താനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് ഇറാന്‍. ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം മുതല്‍ സാമ്പത്തിക സഹായം വരെ ഭീകരര്‍ക്കായി ഇറാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്‍-അല്‍ ഖ്വയിദ ബന്ധത്തെക്കുറിച്ച് പാശ്ചാത്യ ഇന്റലിജസ് ഏജന്‍സികള്‍ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.