യുഎസ് സേനാ വിമാനം പാര്‍പ്പിട സമുച്ചയത്തിലേക്ക് ഇടിച്ചിറങ്ങി

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2012 (10:45 IST)
PRO
PRO
അമേരിക്കയിലെ വിര്‍ജീനിയ ബീച്ചില്‍ നാവിക സേനയുടെ ജെറ്റ്‌ വിമാനം പാര്‍പ്പിട സമുച്ചയത്തിലേക്ക് ഇടിച്ചിറങ്ങി. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു.

നാവികസേനയുടെ എഫ്/എ 18ഡി വിമാനമാണ് ഇടിച്ചിറങ്ങിയത്. പൈലറ്റ് ഉള്‍പ്പെടെയുള്ള സൈനികര്‍ക്കാണ് പരുക്കേറ്റത്. ലോകത്തിലെ ഏറ്റവും വലിയ നാവിക താവളമായ നോര്‍ഫോക്‌ നേവല്‍ സ്‌റ്റേഷന്‍ ഉള്‍പ്പെടുന്ന മേഖലയിലാണ്‌ അപകടം.

കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവര്‍ക്കാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.