മ്യാന്‍മറില്‍ 56 രാഷ്ട്രീയത്തടവുകാരെ വിട്ടയച്ചു

Webdunia
ബുധന്‍, 9 ഒക്‌ടോബര്‍ 2013 (15:10 IST)
PRO
മ്യാന്‍മറില്‍ 56 രാഷ്ട്രീയത്തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയച്ചു. സൈനിക നിയന്ത്രണത്തിലുള്ള ഭരണകൂടം തടവിലാക്കിയവരെയാണ് പ്രസിഡന്‍റ് തെയ്ന്‍ സെയിന്‍ വിട്ടയച്ചത്.

മ്യാന്‍മറില്‍ ദശാബ്ദങ്ങളായി സാമൂഹികപ്രവര്‍ത്തകരെയും രാഷ്ട്രീയ എതിരാളികളെയും മാധ്യമപ്രവര്‍ത്തകരെയും വിചാരണകൂടാതെ ഭരണകൂടം തടവില്‍ പാര്‍പ്പിച്ചുവരികയായിരുന്നു. സെയിന്‍ അധികാരമേറ്റ ശേഷം രണ്ടാം വട്ടമാണ് രാഷ്ട്രീയത്തടവുകാരെ പ്രസിഡന്‍റിന്റെ വിവേചനാധികാരം ഉപയോഗിച്ച് വിട്ടയയ്ക്കുന്നത്

കാച്ചിന്‍ മേഖലയുടെ വിമോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കാച്ചിന്‍ സ്വതന്ത്ര സേനയുടെ പ്രവര്‍ത്തകരാണ് വിട്ടയയ്ക്കപ്പെട്ടവരില്‍ ഏറെയും. 2011 മാര്‍ച്ചില്‍ മ്യാന്‍മറിലെ രാഷ്ട്രീയ തടവുകാരുടെ എണ്ണം 2500 വരെയെത്തിരുന്നു.