മെക്സിക്കോയില്‍ കലാപം: പത്തുപേര്‍ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 23 ജനുവരി 2011 (11:20 IST)
മെക്സിക്കോയുടെ വടക്കന്‍ പ്രവിശ്യയില്‍ ഉണ്ടായ കലാപത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേനയും ലഹരി കടത്തുകാരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് പത്തുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

മെക്സിക്കോയുടെ വടക്കു കിഴക്കന്‍ നഗരമായ തമോലിപാസിലാണു സംഭവം നടന്നത്. സുരക്ഷാ സേനയെ വെട്ടിച്ചു ലഹരി കടത്താന്‍ ശ്രമിച്ച സംഘത്തെ പൊലീസ് തടഞ്ഞതോടെയാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്‌.

വെളളിയാഴ്ചയും ഇതിനു സമാനമായ ഏറ്റുമുട്ട ഉണ്ടായിരുന്നു. അതില്‍, രണ്ടു പൊലീസുകാര്‍ മരിച്ചിരുന്നു. ലഹരിമാഫിയയും സുരക്ഷാ സേനയും തമ്മില്‍ ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന രാജ്യമാണ്‌ മെക്സിക്കോ.

2006 നു ശേഷം മെക്സിക്കോയില്‍ ലഹരിയുടെ പേരിലുണ്ടായ കലാപങ്ങളില്‍ 34,000ത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്.