മലേഷ്യയില്‍ ബോട്ട് മുങ്ങി 40 പേരെ കാണാതായി

Webdunia
ഞായര്‍, 4 ഓഗസ്റ്റ് 2013 (10:54 IST)
PRO
മലേഷ്യയില്‍ ബോട്ട് മുങ്ങി 40 പേരെ കാണാതായി. ഈദ് പെരുനാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ബോട്ട്‌ മുങ്ങി നാല്‍പതോളം ഇന്തൊനീഷ്യക്കാരെയാണ് കാണാതായത്.

മലേഷ്യയിലെ ജോഹോറില്‍നിന്നു പുറപ്പെട്ട സംഘത്തിന്റെ ബോട്ട്‌ വ്യാഴാഴ്ച രാത്രിയാണ്‌ വന്‍തിരയടിച്ചു മുങ്ങിയത്‌. 44 പേരാണു ബോട്ടിലുണ്ടായിരുന്നത്‌. നാലുപേരെ പ്രദേശവാസികളും നേവി സൈനികരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എത്ര പേര്‍ മരിച്ചിട്ടുണ്ട് എന്നത് വ്യക്തമല്ല.