മലാല ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍

Webdunia
വെള്ളി, 12 ജൂലൈ 2013 (13:39 IST)
PRO
PRO
മലാല യൂസഫ്സായി ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധനചെയ്ത്‌ പ്രസംഗിക്കും. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചായിരിക്കും മലാല അസംബ്ലിയില്‍ പ്രസംഗിക്കും. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റുകളോട്‌ ആവശ്യപ്പെടുന്ന നിവേദനവും മലാല യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍കിമൂണിനു കൈമാറും.

ഇന്ന്‌ മലാലയുടെ പതിനാറാം ജന്‍മദിനമാണ്. 2015 അവസാനത്തോടെ എല്ലാ കുട്ടികളെയും സ്കൂളില്‍ ചേര്‍ക്കാനുള്ള പദ്ധതിയും ധനസഹായവും യുഎന്‍ ഒരുക്കണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ബ്രിട്ടനില്‍ സ്ഥിരതാമസം തുടങ്ങിയ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പോരാട്ടത്തിലാണ്

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെ ചോദ്യംചെയ്തതിന് മലാലയെ താലിബാന്‍ ഭീകരര്‍ ആക്രമിച്ചിരുന്നു. പാകിസ്ഥാനിലെ സ്വാത്‌ താഴ്‌വരയില്‍വച്ച്‌ താലിബാന്റെ വെടിയേറ്റു തലയ്ക്കു ഗുരുതര പരിക്കേറ്റ മലാല ബ്രിട്ടനിലെ വിദഗ്ദ ചികിത്സയിലാണ്‌ സുഖംപ്രാപിച്ചത്‌. തുടര്‍ന്ന്‌ മലാല ബ്രിട്ടനില്‍ സ്ഥിരതാമസം തുടങ്ങി.