മദ്യം ശീലമാക്കിയവര്‍ കൂടുതല്‍ കാലം ജീവിക്കും!

Webdunia
വെള്ളി, 13 ഡിസം‌ബര്‍ 2013 (17:57 IST)
PRO
PRO
ആല്‍ക്കഹോള്‍ കഴിച്ചാല്‍ ആയുസ്സ് കൂടുമോ? കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം. ഇത് എന്ത് വിചിത്രമായ കണ്ടെത്തല്‍ എന്നും ചിന്തിച്ചേക്കാം. പക്ഷേ ടെക്സാസ് സര്‍വകലാശാലയിലെ ഗവേഷര്‍ ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

മദ്യം ശീലമാക്കിയവര്‍ അത് കഴിക്കാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കും എന്നാണ് പഠനം പറയുന്നത്. ഓരോ ദിവസവും മിതത്വം പാലിച്ച് മദ്യം കഴിച്ചാല്‍ അത് ആയുസ്സ് കുറയാന്‍ കാരണമാകില്ല.

മദ്യത്തിന്റെ ഉപയോഗവും മരണനിരക്കും സംബന്ധിച്ചായിരുന്നു പഠനം. 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് 1,824 പേരില്‍ ആണ് പഠനം നടത്തിയത്. മദ്യം തൊടാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചത് മദ്യം ശീലമാക്കിയവരായിരുന്നു.