ബ്രിട് വൃത്തികെട്ടവളെന്ന് അംഗരക്ഷകന്‍!

Webdunia
വെള്ളി, 22 ജൂലൈ 2011 (16:37 IST)
PRO
പ്രശസ്ത പോപ് താരം ബ്രിട്നി സ്പിയേഴ്സിനെതിരെ കടുത്ത അധിക്ഷേപവുമായി മുന്‍ അംഗരക്ഷകന്‍ ഫെര്‍ണാര്‍ഡൊ ഫ്ലോര്‍സ് രംഗത്ത്. ബ്രിട്നി വൃത്തിയായി നടക്കില്ല എന്നും വൃത്തികെട്ട ശീലങ്ങള്‍ പിന്തുടരുന്നവളാണെന്നും ഫ്ലോര്‍സ് പറയുന്നു.

ബ്രിട്നിക്കൊപ്പം ജോലി ചെയ്യുമ്പോള്‍ അവര്‍ തന്നെ അപമാനിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഫ്ലോര്‍സ് കഴിഞ്ഞ വര്‍ഷം ഒരു പരാതി നല്‍കിയിരുന്നു. ബ്രിട്നി പലതവണ അനാവശ്യമായി തുറന്നു കാട്ടല്‍ നടത്തുകയും ലൈംഗിക ചോദനയോടെയുള്ള മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തിരുന്നു എന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ബ്രിട്നിക്ക് വ്യക്തി ശുചിത്വമില്ലായിരുന്നു എന്നും പലപ്പോഴും അസഭ്യ വാക്കുകള്‍ പ്രയോഗിച്ചിരുന്നു എന്നും കൂട്ടിച്ചേര്‍ത്ത് ഫ്ലോര്‍സ് ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോടതിയില്‍ വീണ്ടും പരാതി നല്‍കിയെന്ന് ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്നി നടത്തിയിരുന്ന ലൈംഗികപരമായ മുന്നേറ്റങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും അനാവശ്യമായിരുന്നു. ബ്രിട്നിക്ക് വൃത്തികെട്ട ശീലങ്ങള്‍ ഉണ്ടായിരുന്നു. ചെയിന്‍ സ്മോക്കറായിരുന്ന ബ്രിട്നി എപ്പോഴും പുകയിലയുടെ ഗന്ധം പരത്തിയിരുന്നു. എപ്പോഴും അനാവശ്യമായി ശബ്ദം പുറപ്പെടുവിച്ചിരുന്ന ബ്രിട്നി ദിവസങ്ങളോളം കുളിക്കില്ലായിരുന്നു, പല്ലു തേയ്ക്കുന്നതും മുടികെട്ടുന്നതും ഷൂസോ സോക്സോ ഉപയോഗിക്കുന്നതും സുഗന്ധ ലേപനങ്ങള്‍ ഉപയോഗിക്കുന്നതും അവരുടെ ശീലമല്ലായിരുന്നു എന്നും ഫ്ലോര്‍സിന്റെ പരാതിയില്‍ പറയുന്നു.