ബൊളീവിയന്‍ ജയിലില്‍ കലാപം; 29 മരണം

Webdunia
ശനി, 24 ഓഗസ്റ്റ് 2013 (12:46 IST)
PRO
കിഴക്കന്‍ ബൊളീവിയന്‍ നഗരമായ സാന്റ ക്രൂസിലെ പല്‍മസോല ജയിലിലുണ്ടായ കലാപത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

3500 ലെറേ തടവുകാരെ പാര്‍പ്പിച്ച ജയിലിലെ രണ്ടു സെല്ലുകളിലുള്ളവരാണ് പരസ്പരം ഏറ്റുമുട്ടിയത്.
കത്തിക്കും മറ്റ് ആയുധങ്ങള്‍ക്കും പുറമെ പ്രൊപെയ്ന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീകൊളുത്തിയെറിഞ്ഞുമാണ് തടവുകാര്‍ പരസ്പരം ഏറ്റുമുട്ടിയത്.

ജയിലിലെ ചവുട്ടികള്‍ക്ക് തീപിടിച്ചാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത്. വന്‍ അഗ്നിബാധ കാരണം ജയിലറകള്‍ക്കകത്ത് കുടുങ്ങിപ്പോയവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.