ബൊഗ്ദാനെ തൊടരുത്, തൊട്ടാല്‍ ഒട്ടും!

Webdunia
വ്യാഴം, 24 ഫെബ്രുവരി 2011 (17:21 IST)
PRO
ഏഴ് വയസ്സുകാരന്‍ ബൊഗ്ദാന്‍ ഇന്ന് ഒരു ആഗോള താരമാണ്. അഭിനയ മികവോ കായിക രംഗത്തെ മികവോ ഒന്നുമല്ല സെര്‍ബിയന്‍ സ്വദേശിയായ ബൊഗ്ദാനെ ലോക പ്രശസ്തനാക്കുന്നത്. ബോഗ്ദാന്റെ ശരീരം ഒരു കാന്തമാണെന്ന പ്രത്യേകതയാണ് ഈ പ്രശസ്തിക്ക് കാരണം.

എംഎസ്എന്‍ബിസി ടെലിവിഷന്‍ പ്രദര്‍ശിപ്പിച്ച ഒരു ഫൂട്ടേജ് ബൊഗ്ദാന്റെ ശരീരത്തിന്റെ കാന്തികശക്തി വെളിവാക്കുന്നതായിരുന്നു. സ്പൂണുകളും ടിവി റിമോട്ടും എന്ന് വേണ്ട ഒരു വലിയ ഫ്രൈ പാന്‍ വരെ ഈ പിഞ്ചു ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നത് ഫൂട്ടേജില്‍ വ്യക്തമായിരുന്നു. കാന്തമാണെങ്കില്‍ ഇരുമ്പ് സാധനങ്ങള്‍ മാത്രമേ ഒട്ടിപ്പിടിക്കുകയുള്ളൂ. എന്നാല്‍, ബൊഗ്ദാന്റെ ശരീരത്തില്‍ പ്ലാസ്റ്റിക് വസ്തുക്കളും കളിമണ്‍ പാത്രങ്ങളും പോലും ഒട്ടിപ്പിടിക്കുമത്രേ!

ഇലക്ട്രോണിക് ഉപകരണങ്ങളുടെയോ ഇലക്ട്രിക് ഉപകരണങ്ങളുടെയോ അടുത്ത് പോകാതെ ബൊഗ്ദാനെ പരിപാലിക്കാന്‍ മാതാപിതാക്കള്‍ പെടാപാടുപെടുകയാണെന്നാണ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

( ചിത്രത്തിനു കടപ്പാട് - എംഎസ്എന്‍ബിസി)