ഫേസ്ബുക്കിലൂടെ ബോംബ് ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി സിംഗപ്പൂരില്‍ അറസ്റ്റിലായി. 13കാരനാണ് അറസ്റ്റിലായത്. സിംഗപ്പൂരില്‍ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഒരു ആഢംബര കാസിനോയില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. വ്യക്തി വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കുറ്റം തെളിഞ്ഞാല്‍ വിദ്യാര്‍ഥിയ്ക്ക് അഞ്ചു വര്‍ഷം ജയില്‍ശിക്ഷയോ അല്ലെങ്കില്‍ ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ പിഴയോ ലഭിക്കാച്ചേക്കും.