പ്രത്യേകതകളുമായി 'മിഷേല്‍ മരം'!

Webdunia
തിങ്കള്‍, 21 മെയ് 2012 (15:06 IST)
PTI
PTI
അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയോടുള്ള ആദരസൂചകമായി ഒലീവ് മരത്തിന് അവരുടെ പേരിടുന്നു. ഇറ്റലിയിലെ 1,400 വര്‍ഷം പ്രായമുള്ള ഒലീവ് മരത്തിനാണ് മിഷേലിന്റെ പേരിടുന്നത്. ആരോഗ്യപ്രദമായ ഭക്ഷണരീതി ശീലമാക്കുന്നതിനായുള്ള പ്രചാരണങ്ങളില്‍ മിഷേല്‍ സജീവമായി പങ്കെടുക്കാറുണ്ട്. അതിനാലാണ് അവരെ ആദരിക്കുന്നത്.

മെയ് 25-നാണ് മരത്തിന്റെ പേരിടല്‍ ചടങ്ങുനടക്കുക. തുടര്‍ന്ന് മരം മിഷേലിന് സമര്‍പ്പിക്കും. പ്രതിദിനം ഈ മരം 100 കിലോഗ്രാം ഒലീവ് ഓയില്‍ നല്‍കുന്നുണ്ട്. ഇതില്‍ നിന്ന് വൈറ്റ് ഹൌസിലേക്ക് കൊടുത്തുവിടുകയും ചെയ്യും.

സ്കൂളുകള്‍ സന്ദര്‍ശിച്ചും ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടുമൊക്കെ മെഡിറ്ററേനിയന്‍ഭക്ഷണം ശീലമാക്കുന്നതിനെക്കുറിച്ച് മിഷേല്‍ ബോധവത്കരണം നടത്താറുണ്ട്. പഴങ്ങളും പച്ചക്കറികളും ഒലീവ് ഓയിലും റെഡ് വൈനും ഉള്‍പ്പെടുന്ന മെഡിറ്ററേനിയന്‍ ആഹാരരീതി ആരോഗ്യപ്രദമാണെന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്.