ആകാശത്തുവച്ച് പൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ചെറുവിമാനം ഉള്‍ക്കടലില്‍ തകര്‍ന്നുവീണു. സ്ത്രീരോഗ വിദഗ്ദ്ധനും കോസ്മെറ്റിക് സര്‍ജനുമായ ഡോ.പീറ്റര്‍ ഹെര്‍ത്‌സാക് പറത്തിയ വിമാനമാണ് ഫ്ലോറിഡയില്‍ നിന്ന് 193 കിലോമീറ്റര്‍ അകലെ മെക്സിക്കോ ഉള്‍ക്കടലില്‍ തകര്‍ന്നുവീണത്.
ഇരട്ട എഞ്ചിനുള്ള സെസ്ന വിമാനം ലൂസിയാനയില്‍ നിന്ന് ഫ്ലോറിഡയിലേക്കുള്ള യാത്രയിലായിരുന്നു. മെക്സിക്കോ ഉള്‍ക്കടലിന് മുകളില്‍ ഒരു മണിക്കൂറോളം ഈ വിമാനം വട്ടമിട്ട് പറന്നതായി യു എസ് മിലിട്ടറി കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് പൈലറ്റില്‍ നിന്ന് സന്ദേശങ്ങളൊന്നും ലഭിച്ചതുമില്ല.
ഒടുവില്‍ വിമാനം തകര്‍ന്നു വീണു. വിമാനം ആരെങ്കിലും ആക്രമിച്ചതാണോ എന്നും സംശയങ്ങളുണ്ട്.