പാകിസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ഷെരീഫ് പാര്‍ട്ടിക്ക് ഭൂരിപക്ഷം

Webdunia
ശനി, 24 ഓഗസ്റ്റ് 2013 (10:35 IST)
PRO
പാകിസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ഷെരീഫിന്റെ പാര്‍ട്ടിക്ക് മികച്ച ഭൂരിപക്ഷം. 41 ദേശീയ അസംബ്ലി-പ്രവിശ്യാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്‍ ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുകയായിരുന്നു.

മുന്‍ ക്രിക്കറ്റ്താരം ഇമ്രാന്‍ഖാന്‍ രാജിവെച്ച ദേശീയ അസംബ്ലി സീറ്റില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്‌രിഖ് ഇ പാകിസ്ഥാന് വിജയിക്കാനായില്ല. തെരഞ്ഞെടുപ്പുഫലം നിലവിലുള്ള ബലാബലത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഷെരീഫിന് രാജ്യത്തെ ജനങ്ങല്‍ക്കിടയിലുള്ള സ്വധീനമാണ് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. തെരഞ്ഞെറ്റുപ്പില്‍ കൂറ്റന്‍ വിജയമാണ് ഷെരീഫിന്റെ പാര്‍ട്ടി ലക്ഷ്യ്മിടുന്നത്.