പാകിസ്ഥാനിലെ ക്വറ്റ നഗരത്തില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പത്ത് സുരക്ഷാ സൈനികര്‍ അടക്കം 12 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സൈന്യത്തെ ലക്ഷ്യംവച്ചാണ് തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. സൈനികര്‍ സഞ്ചരിച്ച ബസ് സ്‌ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഓട്ടോറിക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നത്. സൈനികരുടെ ബസ് സമീപത്തുകൂടി കടന്നുപോയപ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സൈനിക ആസ്പത്രിയിലേക്ക് മാറ്റി. അഞ്ചുപേരുടെ നില ഗുരുതരമാണ്.