പാകിസ്ഥാനില്‍ ജിയോ ടിവിയെ ലക്‍ഷ്യമാക്കി വെടിവയ്പ്പ്

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2012 (18:19 IST)
PRO
PRO
പാകിസ്ഥാനില്‍ ജിയോ വാര്‍ത്താ ചാനലിന്റെ ഓഫീസിന് പുറത്ത് വെടിവെയ്പ്പുണ്ടായി. ചാനലിന്റെ സാറ്റ്ലൈറ്റ് വാനിന്റെ ചില്ലുകള്‍ അക്രമികളുടെ വെടിവയ്പ്പില്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരുക്കില്ല.

ബൈക്കിലെത്തിയവരാണ് വെടിവയ്പ്പ് നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.

ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Armed motorcyclists smashed windows of 'Geo News' satellite van and resorted to firing outside the office at I.I. Chundrigar road early on Tuesday morning.