പശ്ചാത്തലസംഗീതം: റഹ്‌മാന് ഓസ്കര്‍ ഇല്ല

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2011 (08:56 IST)
PRO
എണ്‍പത്തിമൂന്നാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പശ്ചാത്തലസംഗീതത്തില്‍ മദ്രാസിന്റെ മൊസാര്‍ട്ട് എ ആര്‍ റഹ്‌മാന് പുരസ്കാരം ഇല്ല. ഡാനി ബോയല്‍ സംവിധാനം ചെയ്ത 127 അവേഴ്സ് എന്ന ചിത്രത്തിലെ ഗാനത്തിനും സംഗീതസംവിധാനത്തിനുമായിരുന്നു റഹ്‌മാന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നത്.

ഒറിജിനല്‍ സ്കോര്‍ വിഭാഗത്തില്‍ ദി സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ട്രെന്റ് റെസ്നോര്‍, അറ്റികസ് റോസ് ടീമിനാണ് പുരസ്കാരം ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും ഈ ടീം ഇത്തവണ അര്‍ഹരായിരുന്നു.

മികച്ച ശബ്‌ദലേഖനത്തിനും ശബ്‌ദമിശ്രണത്തിനുമുള്ള പുരസ്കാരം ഇന്‍സ്പെഷന്‍ സ്വന്തമാക്കി. മികച്ച ചമയത്തിനുള്ള പുരസ്കാരം ദി വോള്‍ഫ്മാന്‍ കരസ്ഥമാക്കിയപ്പോള്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ആലീസ് ഇന്‍ വണ്ടല്ലാന്‍ഡിലെ വസ്ത്രാലങ്കാരത്തിന് കൊലീന്‍ അറ്റ്‌വുഡ് കരസ്ഥമാക്കി.