പഠനയാത്രയ്ക്കിടെ 12-കാരി പ്രസവിച്ചു

Webdunia
ബുധന്‍, 30 മാര്‍ച്ച് 2011 (15:17 IST)
സ്കൂളില്‍ നിന്ന് പഠനയാത്രയ്ക്ക് പോയ പന്ത്രണ്ട് വയസ്സുകാരിയായ ഡച്ച് പെണ്‍കുട്ടി പ്രസവിച്ചു. എന്നാല്‍ താ‍ന്‍ ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി പോലും അറിഞ്ഞിരുന്നില്ലെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

വീട്ടുകാര്‍ക്കും ഇതേക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. അയര്‍ലാന്‍ഡ് സ്വദേശിനിയായ പെണ്‍കുട്ടിക്ക് പഠനയാത്രയ്ക്കിടെ കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു.

അധ്യാപകര്‍ ആംബുലന്‍സ് വിളിച്ചു വരുത്തുമ്പോഴേക്കും വിദ്യാര്‍ത്ഥിനി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തൊട്ടടുത്ത ഒരു കെട്ടിടത്തില്‍ ഇതിനായി സൌകര്യം ഒരുക്കുകയായിരുന്നു.

പിന്നീട് അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരും സുഖമായിരിക്കുന്നുവെന്ന് അശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.