ന്യൂസിലാന്‍ഡിന്‍റെ വടക്കന്‍ ഭാഗത്തുള്ള കെര്‍മാഡെക് ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ന്യൂസിലാന്‍ഡ് സമയം പുലര്‍ച്ചെ 3.15ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.