നോര്‍വെ കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക കമ്മിഷന്‍

Webdunia
വ്യാഴം, 28 ജൂലൈ 2011 (14:09 IST)
നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക കമ്മിഷന്‍ രൂപീകരിച്ചതായി പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് അറിയിച്ചു. വെടിവയ്പിലും സ്ഫോടനത്തിലും കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ദേശീയ ഓര്‍മ ദിനം ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അംഗീകാരമുള്ള സ്വതന്ത്ര ചുമതലയുള്ള കമ്മിഷനായിരിക്കും സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം, നോര്‍വെ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഫോടനം നടന്ന ഓസ്ലോയിലെ ഒരു സ്റ്റോറിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.