നൈജീരിയ: ഫുട്ബോള്‍ ടീമംഗങ്ങള്‍ കൊല്ലപ്പെട്ടു

Webdunia
നൈജീരിയയിലെ ഒരു പ്രാദേശിക സോക്കര്‍ ടീമിലെ 15 പേര്‍ അപകടത്തില്‍ മറ്റിച്ചതായി റിപ്പോര്‍ട്ട്. ടീം സഞ്ചരിച്ചിരുന്ന വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സോക്കര്‍ ടീമിലെ 12 കളിക്കാരും 3 കോച്ചുകളുമാണ് ഈ ദാരുണ സംഭവത്തിന് ഇരകളായത്.

ഞാറാഴ്ച ഉച്ചതിരിഞ്ഞ് നൈജീരിയന്‍ തലസ്ഥാനത്തിനടുത്താണ് അപകടം നടക്കുന്നത്. കളിക്കാര്‍ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന കന്നുകാലികളെ കയറ്റി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികള്‍ പറയുന്നു.

വാഹനത്തിലുണ്ടായിരുന്ന 12 കളിക്കാരും 3 പരിശീലകരും സംഭവസ്ഥലത്ത് വച്ച് തല്‍‌ക്ഷണം മരിച്ചുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഏഴ് പേരെ ഗുരുതരാമാ‍യ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.