നെല്‍സണ്‍ മണ്ടേല ആശുപത്രിയില്‍

Webdunia
ഞായര്‍, 10 മാര്‍ച്ച് 2013 (16:56 IST)
PRO
ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ്‌ നെല്‍സണ്‍ മണ്ടേലയെ(94 )വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ടേലയെ ശനിയാഴ്‌ച ഉച്ചയോടെയാണ്‌ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

കഴിഞ്ഞ ഡിസംബറില്‍ ശ്വാസകോശത്തിലെ അണുബാധയ്‌ക്കും പിത്താശയക്കല്ലിനും മണ്ടേലയ്‌ക്ക് ചികിത്സ നല്‍കിയിരുന്നു. ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ മണ്ടേല ജനുവരിയിലാണ്‌ ആശുപത്രി വിട്ടത്‌.

എന്നാല്‍ പതിവ് വൈദ്യപരിശോധനകള്‍ക്കായാണ്‌ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ്‌ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അറിയിക്കുന്നത്‌.ഹൂട്ടണിലെ വീട്ടില്‍ അദ്ദേഹത്തിന്‌ ആവശ്യമായ ചികിത്സകള്‍ നല്‍കിവരികയായിരുന്നു.

വാര്‍ധക്യസഹജമായ അവശതകള്‍ കാരണം മണ്ടേല 2010 മുതല്‍ പൊതുപരിപാടികളില്‍ സംബന്ധിക്കുന്നില്ല.