നിയന്ത്രണരേഖാ പ്രദേശത്ത് സൈനികരുടെ കൊലപാതകങ്ങള്‍ നടന്നതില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് ദുഃഖം രേഖപ്പെടുത്തി.
നിയന്ത്രണ രേഖാ പ്രദേശത്ത് സമാധാനവും വെടിനിറുത്തലും ഉറപ്പാക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഫലപ്രദമായ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നവാസ് ഷെരിഫ് പാകിസ്ഥാന്‍ വിദേശ മന്ത്രികാര്യാലയ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.
തെറ്റിദ്ധാരണകള്‍ അകറ്റാനും സ്ഥിതിഗതികള്‍ വഷളാകാതിരിക്കാനും ഇരുരാജ്യങ്ങളുടെയും സൈനികതല ബന്ധങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം. രാഷ്ട്രീയ, സൈനികതല ബന്ധം ശക്തമാക്കാന്‍ നടപടികളെപ്പറ്റി ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരസ്പരവിശ്വാസവും മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.